SignIn
Kerala Kaumudi Online
Monday, 23 February 2026 11.49 AM IST

തിരുവനന്തപുരം മുൻ ജില്ലാ കളക്‌ടർ വി വി വിജയൻ അന്തരിച്ചു

Increase Font Size Decrease Font Size Print Page
v-v-vijayan

തിരുവനന്തപുരം: മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം മുൻ ജില്ലാ കളക്ടറുമായിരുന്ന വി വി വിജയൻ (90) അന്തരിച്ചു. കുമാരപുരം ബർമാ റോഡിൽ മകളുടെ വസതിയായ കാർത്തികയിലായിരുന്നു അന്ത്യം. 1980 മുതൽ 83വരെയാണ് ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ചത്. വിവിധ ഔദ്യോഗിക പദവികൾ വഹിച്ചിരുന്നു. സിവിൽ സർവീസിലെ ഏറ്റവും സത്യസന്ധനും പ്രഗത്ഭനുമായ ഉദ്യോഗസ്ഥനായിരുന്നു.

പരേതയായ ഡോ. ബേബി സരസ്വതിയാണ് ഭാര്യ (റിട്ടയേർഡ് പ്രൊഫസർ, തിരുവനന്തപുരം മെഡിക്കൽ കോളേജ്). മക്കൾ: ഡോ. സീമ തമ്പി (സിറ്റി ഡെന്റൽ ക്ളിനിക്), ഡോ. ജയ വിജയൻ (യുഎസ്‌എ), രാജീവ് വിജയൻ (യുഎസ്‌എ). മരുമക്കൾ: ഡോ. തമ്പി പ്രഭാകരൻ (സിറ്റി ഡെന്റൽ ക്ളിനിക്), അജിത് കുമാർ (യുഎസ്‌എ), അഞ്ജു ശ്രീനിവാസൻ (എംഡി, കേരള കൗമുദി). സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുട്ടത്തറ മോക്ഷകവാടത്തിൽ.

TAGS: VIJAYAN, FORMER IAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.