SignIn
Kerala Kaumudi Online
Tuesday, 24 February 2026 2.20 AM IST

ജാമ്യവ്യവസ്ഥ ലംഘിച്ചു; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് നീക്കം

Increase Font Size Decrease Font Size Print Page
rahul-mamkootathil

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ രണ്ടാം ബലാത്സംഗക്കേസിൽ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് നീക്കം. ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ജാമ്യവ്യവസ്ഥയിലെ അഞ്ചാമത്തെ ഉപാധിയായ അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന നിർദേശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഇന്ന് ഉച്ചയ്‌ക്കാണ് ഹർജി സമർപ്പിച്ചത്. ഇതേതുടർന്ന്‌ ഈ മാസം 28ന് രാഹുൽ മാങ്കൂടത്തിലോ അദ്ദേഹത്തിന്റെ അഭിഭാഷകനോ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചു. ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നോട്ടീസ് അയച്ചത്.

രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ പതിനേഴാം തീയതി വാട്‌സ്ആപ് കോളിലൂടെ സ്വാധീനിക്കാൻ ശ്രമിച്ചതായി രണ്ടാമത്തെ പരാതിക്കാരി ക്രൈംബ്രാഞ്ചിൽ പരാതി നൽകി. ഇതേ തുടർന്നാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടത് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്.

TAGS: RAHULMAMKOOTATHIL, BAIL, RAPECASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.