SignIn
Kerala Kaumudi Online
Saturday, 14 February 2026 4.22 AM IST

ലിഫ്റ്റിനുള്ളിൽ  ബലൂണുകൾ പൊട്ടിത്തെറിച്ചു; ഒഴിവായത് വൻ  ദുരന്തം  

Increase Font Size Decrease Font Size Print Page
balloons-explode-

മുംബയ്: പാർപ്പിട സമുച്ചയത്തിലെ ലിഫ്‌‌റ്റിനുള്ളിൽ ബലൂണുകൾ പൊട്ടിത്തെറിച്ച് തീപിടുത്തം. മുംബയിലെ ഗോരേഗാവ് വെസ്റ്റിലാണ് നടുക്കുന്ന സംഭവം. ലിഫ്റ്റിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അപകടത്തിന്റെ ഭീകരത വ്യക്തമായത്.

ഒരു സ്ത്രീയാണ് ആദ്യം ട്രോളി ബാഗുമായി ലിഫ്‌റ്റിൽ പ്രവേശിക്കുന്നത്. തൊട്ടുപിന്നാലെ പ്ലാസ്റ്റിക് കവറിൽ നിറച്ച ധാരാളം ബലൂണുകളുമായി യുവാവും, ബാഗ് ധരിച്ച മറ്റൊരു യുവാവും ലിഫ്റ്റിൽ കയറുന്നുണ്ട്. ലിഫ്റ്റ് മുകളിലേക്ക് ഉയരാൻ തുടങ്ങുമ്പോൾ സ്ത്രീ കണ്ണാടിയിൽ നോക്കി മുടി ഒതുക്കുന്ന നിമിഷം പെട്ടെന്ന് ബലൂണുകൾ ഒന്നടങ്കം പൊട്ടിത്തെറിക്കുകയും തീ ആളിപ്പടരുകയുമായിരുന്നു.

അലങ്കാരങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന, എളുപ്പത്തിൽ തീപിടിക്കുന്ന ഹൈഡ്രജൻ ഗ്യാസ് നിറച്ച ബലൂണുകളാണ് അപകടത്തിന് ഇടയാക്കിയത്. ലിഫ്റ്റ് പോലുള്ള അടഞ്ഞ സ്ഥലങ്ങളിൽ ഹൈഡ്രജൻ ഗ്യാസ് കൊണ്ടുപോകുന്നത് അതീവ അപകടകരമാണെന്ന് അധികൃതർ പറയുന്നു. ചെറിയൊരു ഘർഷണമോ വൈദ്യുതിയുടെ സാന്നിദ്ധ്യമോ മതി ഇത്തരം വാതകങ്ങൾ കത്താൻ. ഭാഗ്യം കൊണ്ടാണ് ലിഫ്റ്റിലുണ്ടായിരുന്നവർ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, LATESTNEWS, GAS BALLOONS, EXPLOSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.