തിരുവനന്തപുരം: പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ രാജേഷ് രവീന്ദ്രനെ പുതിയ വനം മേധാവിയാക്കാൻ ചീഫ് സെക്രട്ടറി അദ്ധ്യക്ഷയായ സമിതി ശുപാർശ ചെയ്തു. മന്ത്രിസഭായോഗം അന്തിമ അംഗീകാരം നൽകുന്നതോടെ നിയമന ഉത്തരവ് ഇറക്കും. നിലവിലെ വനം മേധാവി ഡോ.ഗംഗാ സിംഗ് ഏപ്രിൽ 30ന് വിരമിക്കും. സംസ്ഥാനത്ത് നിലവിൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (പി.സി.സി.എഫ്) പദവിയിലുള്ള ഏക ഉദ്യോഗസ്ഥനാണ് രാജേഷ് രവീന്ദ്രൻ. അഡിഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പദവികളിൽ നാല് ഉദ്യോഗസ്ഥരുണ്ടെങ്കിലും ഇവർക്ക് പ്രമോഷൻ നൽകുന്നതിനുള്ള നടപടി മുടങ്ങിക്കിടക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |