
കോട്ടയം: മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു. 75 വയസായിരുന്നു. കേരള കോൺഗ്രസ് നേതാവായ അദ്ദേഹം കടുത്തുരുത്തി എംഎൽഎയായിരുന്നു. വൃക്ക രോഗത്തെത്തുടർന്ന് പാലായിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
1991 മുതൽ 1996വരെ കടുത്തുരുത്തി എംഎൽഎയായിരുന്നു. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം പ്രഥമ ചെയർമാനാണ്. 1993 മുതൽ 97വരെ ചെയർമാൻ സ്ഥാനത്ത് പ്രവർത്തിച്ചു. കെഎസ്‌യുവിന്റെ സംസ്ഥാന അദ്ധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. കുറച്ചുനാളുകളായി പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നില്ല. നാളെയാണ് സംസ്‌കാരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |