
തിരുവനന്തപുരം: സംസ്ഥാനത്തിന് ഈ മാസം 2,924 കോടിയുടെ അധികവായ്‌പയ്‌ക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. ഊർജ്ജ മേഖലയിൽ നടപ്പിലാക്കിയ മികച്ച പരിഷ്‌കാരങ്ങൾ മുൻനിറുത്തിയാണ് അനുമതി. ഇതോടെ ഈ വർഷത്തെ കേരളത്തിന്റെ കടമെടുപ്പ് 46,623 കോടിയായി. വൈദ്യുതി മേഖലയിലെ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കുന്നതോടെ സമാനമായ തുക അധിക വായ്പയായി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനം വരെയാണ് സംസ്ഥാനത്തിന് കടമെടുക്കാൻ അനുമതിയുള്ളത്. കേരളത്തിന്റെ നിലവിലെ ജി.എസ്.ഡി.പി 14,27,145 കോടിയാണ്. ഇതനുസരിച്ച് 42,814 കോടി രൂപ കടമെടുക്കാനാകും. ഇതിൽ 29,529 കോടി ഡിസംബർ വരെയും ബാക്കി തുടർ മാസങ്ങളിലുമായി കടമെടുക്കാനാണ് അനുമതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |