
തൃശൂർ: കുപ്പിയുടെ മൂടി തൊണ്ടയിൽ കുടുങ്ങി നാലുവയസുകാരന് ദാരുണാന്ത്യം. തൃശൂർ ആദൂരിൽ കണ്ടേരി വളപ്പിൽ ഉമ്മർ-മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതോടെയാണ് സംഭവം.
കളിച്ചുകൊണ്ടിരിക്കെ കുട്ടി പെട്ടെന്ന് ബോധരഹിതനായി വീണു. പിന്നാലെ വീട്ടുകാർ മരത്തംകോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ തൊണ്ടയിൽ മൂടി കുടുങ്ങിക്കിടക്കുന്നതായി കാണുന്നത്. കളിക്കുന്നതിനിടെ കുഞ്ഞ് മൂടി വിഴുങ്ങിയതായിരിക്കാമെന്നും ശ്വാസംമുട്ടി മരിച്ചതാകാമെന്നുമാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക നിഗമനം. കുഞ്ഞിന്റെ പോസ്റ്റുമോർട്ടം ഉടനുണ്ടാകുമെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |