തൃശൂർ: ജില്ല ഏറെ വികസിച്ചെന്ന് നടി ഉർവശി. നടൻ ടിജി രവിക്ക് ജന്മനാട് നൽകിയ അനുമോദന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉർവശി. തൃശൂരിൽ താൻ നേരിട്ട ഒരു പ്രശ്നത്തെക്കുറിച്ചും ഉർവശി തുറന്നുപറഞ്ഞു. മന്ത്രി കെ രാജനും ഐഎം വിജയനും നടന്മാരായ ഇന്ദ്രൻസും വിജയരാഘവനുമൊക്കെ ചടങ്ങിൽ പങ്കെടുത്തിരുന്നു.
'ബഹുമാനപ്പെട്ട എംഎൽഎ സംസാരിച്ചു. സ്‌കൂളൊക്കെ പണ്ടത്തേക്കാൾ വികസിച്ചു. ഞാൻ മുമ്പ് കണ്ടിട്ടുള്ള തൃശൂരിനേക്കാൾ എത്രയോ വികസിച്ചു. പക്ഷേ കുറേ നാളുകൾക്ക് ശേഷം ഇവിടെ വന്നപ്പോൾ ബ്ലോക്കുകളുടെ നാടാണോ തൃശൂർ എന്ന് എനിക്ക് തോന്നിയിരുന്നു. ആർക്കും പ്രയോജനമില്ലാതെ നിരങ്ങി നിരങ്ങി റോഡിൽ കിടക്കുകയാണ്. 5.15ന് ഇറങ്ങിയതാണ്. വഴി കാണിക്കാൻ മുന്നിലൊരു വണ്ടിയുണ്ട്. ഗൂഗിൾ ചേച്ചി വേറെ ഏതോ വഴി കാണിക്കുന്നു. വെറുതെ കുത്തിയിരിക്കുകയാണ്. അതുകൊണ്ട് എം എൽ എ അദ്ദേഹത്തോട് പറയുകയാണ്, അടുത്ത പ്രാവശ്യം തൃശൂരിൽ വരുമ്പോൾ വലിയ ബ്ലോക്കൊന്നുമില്ലാത്ത തൃശൂർ കാണിച്ചുതരണം.'- ഉർവശി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |