തൃശൂർ: മദ്യമാണെന്ന് കരുതി കീടനാശിനി കുടിച്ച 50കാരനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തൃശൂർ നടത്തറയ്ക്കടുത്താണ് സംഭവം. വീടിന് സമീപത്ത് മദ്യമിരിപ്പുണ്ടെന്ന് സുഹൃത്ത് പറഞ്ഞതിനെത്തുടർന്നാണ് ഇയാൾ രാത്രി പോയത്. എന്നാൽ അവിടെ സുഹൃത്ത് ഉണ്ടായിരുന്നില്ല. പരിശോധിച്ചപ്പോൾ വീടിന് സമീപത്തായി ഒരു കുപ്പി കണ്ടു. ഇത് മദ്യമാണെന്ന് കരുതി കുടിച്ചതാണ് അപകടത്തിനിടയാക്കിയത്.
കുടിച്ചത് മദ്യമല്ലെന്ന് പിന്നീട് മനസിലായതോടെ മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ ആശുപത്രിയിൽ എത്തുകയായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഇയാളെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവിടെ ചികിത്സയിൽ തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |