ന്യൂഡൽഹി: ദേശീയ പിന്നാക്ക സമുദായ യൂണിയൻ (എൻ.യു.ബി.സി) ദേശീയ പ്രസിഡന്റായി എസ്. ഗീതാ ചൗധരിയെയും വർക്കിംഗ് പ്രസിഡന്റായി എസ്. സുവർണകുമാറിനെയും ഡൽഹിയിൽ നടന്ന ദേശീയ സമ്മേളനം തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: എസ്. സതീശൻ (ജനറൽ സെക്രട്ടറി), കർണാം സിംഗ് യാദവ് (ട്രഷറർ), ടിക്കാറാം മീണ (നോർത്ത് സോൺ ചെയർമാൻ), വിതൽ ദാതാ പവാർ (വെസ്റ്റേൺ സോൺ ചെയർമാൻ), ബുദ്ധസെൻ പട്ടേൽ (സെൻട്രൽ സോൺ ചെയർമാൻ), ഡോ. എം. ബാലകൃഷ്ണൻ(സതേൺ സോൺ ചെയർമാൻ), സുബ്രതോ മോദക് (ഈസ്റ്റ് സോൺ ചെയർമാൻ).
ജുഡീഷ്യറിയിലും സൈന്യത്തിലും പൊതുമേഖലാ സ്ഥാപനങ്ങളിലും പിന്നാക്ക, ദളിത്, ന്യൂനപക്ഷ സമുദായങ്ങൾക്ക് സംവരണം അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. എസ്. സുവർണകുമാർ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |