തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരും. ഇന്ന് കണ്ണൂരും കാസർകോടും യെല്ലോ അലർട്ടാണ്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 64 -115 മില്ലിമീറ്റർ മഴ ലഭിക്കും. കേരള, തമിഴ്‌നാട് തീരത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾ ഒഴിവാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |