തിരുവനന്തപുരം: കവിയും ഗാനരചയിതാവും ചലച്ചിത്ര സംവിധായകനുമായിരുന്ന പി. ഭാസ്കരന്റെ ജന്മശതാബ്ദി ആഘോഷം കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഇന്നും നാളെയും സ്റ്റാച്യു പത്മാ കഫേ മന്നം ഹാളിൽ നടക്കും. രാവിലെ 9.30ന് പി. ഭാസ്കരൻ സ്മൃതി ഗാനാലാപന മത്സരം, സംഗീതജ്ഞയും ചലച്ചിത്ര പിന്നണി ഗായികയുമായ ഡോ. ബി. അരുന്ധതി ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് 5.30ന് പി. ഭാസ്കരൻ സ്മൃതി സന്ധ്യ ഐ.എം.ജി ഡയറക്ടർ കെ. ജയകുമാർ ഉദ്ഘാടനം ചെയ്യും. കലാനിധി പ്രഥമ പി. ഭാസ്കരൻ സ്മൃതി പുരസ്കാരം ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷണന് സമർപ്പിക്കും.കലാനിധി ട്രസ്റ്റ് ചെയർപേഴ്സൺ ഗീതാ രാജേന്ദ്രൻ അദ്ധ്യക്ഷയാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |