ഭുവനേശ്വർ: ഒഡിഷയിലെ പുരി ജില്ലയിൽ പതിനഞ്ചുകാരിയെ മൂന്നംഗ സംഘം പെട്രോളൊഴിച്ച് തീകൊളുത്തി. ബയാബർ ഗ്രാമത്തിലാണ് സംഭവം നടന്നത്. പെൺകുട്ടി സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ ഭാർഗവി നദീതീരത്ത് വച്ചാണ് വലിച്ചിഴച്ച് ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയത്. 70 ശതമാനം പൊള്ളലേറ്റ കുട്ടി ഗുരുതരാവസ്ഥയിൽ ഭുവനേശ്വറിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിന് ശേഷം ഓടിരക്ഷപ്പെട്ട പ്രതികൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. പെൺകുട്ടിയെ ആക്രമിക്കുന്നത് കണ്ട പ്രദേശവാസികൾ ഓടിയെത്തിയാണ് ദേഹത്ത് പടർന്ന് തീയണച്ച് ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കുമെന്ന് ഒഡിഷ ഉപമുഖ്യമന്ത്രി പ്രവതി പരിദ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |