ദുബായ്: യുഎഇയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. ദുബായ് മറീനയിൽ ആളുകൾ താമസിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെ 3.30ഓടെയായിരുന്നു സംഭവം. തീപിടിത്തം നിയന്ത്രണവിധേയമാക്കിയെന്നും സംഭവം നടന്നയുടൻ തന്നെ കെട്ടിടത്തിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു എന്നുമാണ് വിവരം.
മറീന സെയിൽ എന്ന ഉയരമേറിയ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം എന്താണെന്നുള്ളത് വ്യക്തമല്ല. രണ്ട് മണിക്കൂറിന് ശേഷം താമസക്കാരെ തിരികെ കെട്ടിടത്തിലേക്ക് പ്രവേശിപ്പിച്ചു. ഫയർ അലാറങ്ങളുടെ ശബ്‌ദം കേട്ടാണ് ഉണർന്നതെന്ന് കെട്ടിടത്തിന്റെ എട്ടാം നിലയിൽ താമസിച്ചിരുന്ന ഒരു വിദ്യാർത്ഥി പറഞ്ഞു. സംഭവം ഗുരുതരമാകുന്നതിന് മുമ്പ് തന്നെ കെട്ടിടത്തിലുണ്ടായിരുന്ന എല്ലാവരെയും പുറത്തിറക്കി. ഈ സമയം കെട്ടിടത്തിൽ മുഴുവൻ പുകയായിരുന്നുവെന്നും വിദ്യാർത്ഥി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |