കോട്ടയം: മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയർഫോഴ്‌സ് ഓഫീസിലെ ജീവനക്കാരന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ഫയർഫോഴ്‌സ് ഓഫീസിലെ ഹോം ഗാർഡായ മുണ്ടക്കയം കരിനിലം സ്വദേശി കല്ലുകുന്നേൽ കെഎസ് സുരേഷ് ആണ് മരിച്ചത്.
ഇന്ന് രാവിലെ 11 മണിയോടെ മുണ്ടക്കയത്തായിരുന്നു സംഭവം. വൈദ്യുതി ലൈനിലേക്ക് ചാഞ്ഞ് കിടന്ന മരം മുറിച്ച് മാറ്റുന്നതിനിടെയായിരുന്നു അപകടം. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് സുരേഷിന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഓടി മാറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വാരിയെല്ലുകൾ തകർന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്‌ടർമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |