
കൊച്ചി: തിരുവനന്തപുരം നഗരത്തിലെ നടപ്പാതകളിൽ നടക്കാൻ കഴിയാത്തവിധം ബോർഡുകളും കൊടികളും സ്ഥാപിച്ചിരിക്കുകയാണെന്ന റിപ്പോർട്ടിൽ ഹൈക്കോടതി കോർപ്പറേഷന്റെ റിപ്പോർട്ട് തേടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിഷയം പരിഗണിച്ചത്. അനധികൃത ബോർഡുകൾ സ്ഥാപിക്കുന്നത് കോടതി നിരോധിച്ചിട്ടുള്ളതാണ്.
തിരുവനന്തപുരത്ത് നടപ്പാതകൾ കൈയേറി ബോർഡുകൾ സ്ഥാപിച്ചെന്ന റിപ്പോർട്ട് അമിക്കസ് ക്യൂറി ഹരീഷ് വാസുദേവനാണ് കോടതിയിൽ സമർപ്പിച്ചത്.
ഇത് തടയാൻ നടപടി സ്വീകരിക്കാത്ത കോർപ്പറേഷൻ സെക്രട്ടറി എന്താണ് ചെയ്യുന്നതെന്ന് കോടതി വാക്കാൽ ചോദിച്ചു. ഒരാഴ്ച മുമ്പ് എറണാകുളത്തും ഇതേ അവസ്ഥയായിരുന്നു. ഇക്കാര്യത്തിൽ സർക്കാരും നടപടി സ്വീകരിക്കുന്നില്ല. സിസ്റ്റം പരാജയപ്പെടുന്നു എന്നാണ് ഇതിന്റെ അർത്ഥം. റോഡിൽ കാൽനടയാത്രക്കാരുടെ അവകാശങ്ങളെക്കുറിച്ച് നിരന്തരം പറയുമ്പോഴാണിത് നടക്കുന്നത്. കോടതി ഉത്തരവുകൾ ലംഘിക്കുന്നത് അത്ഭുതപ്പെടുത്തുന്നു. നവകേരളം എന്നത് കടലാസിൽ പോരെന്നും പൗരന്മാരുടെ മനോഭാവത്തിലും പ്രതിഫലിക്കണമെന്നും കോടതി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |