SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.00 PM IST

'വാജി വാഹനം തന്ത്രിക്ക് കെെമാറിയത് പാരമ്പര്യ വിധി  പ്രകാരം, എല്ലാം ഹെെക്കോടതിയുടെ അറിവോടെ'; റിപ്പോർട്ട് പുറത്ത്

Increase Font Size Decrease Font Size Print Page
vaji-vahana

തിരുവനന്തപുരം: ശബരിമലയിലെ വാജി വാഹനം തന്ത്രി കണ്‌ഠരര് രാജീവരർക്ക് കെെമാറിയത് പാരമ്പര്യ വിധി പ്രകാരമാണെന്ന് റിപ്പോർട്ട്. നടപടികൾ എല്ലാം നടന്നത് ഹെെക്കോടതിയുടെ അറിവോടെയാണെന്ന് അഡ്വക്കേറ്റ് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. 2017 മാർച്ചിലാണ് ഇക്കാര്യം ഹെെക്കോടതിയെ അറിയിച്ചത്.

നടപടികൾ നടന്നത് അഡ്വക്കേറ്റ് കമ്മീഷണറുടെ സാന്നിദ്ധ്യത്തിലാണ്. വാജി വാഹന കെെമാറ്റം അടക്കം എല്ലാം ഹെെക്കോടതി അംഗീകരിച്ചിട്ടുണ്ടെന്നും കൊടിമര നിർമ്മാണ പ്രവൃത്തി മാതൃകാപരമാണെന്നും ഹെെക്കോടതി നിരീക്ഷിച്ചു. അഡ്വക്കേറ്റ് കമ്മീഷണറുടെ പ്രവൃത്തിയെ പ്രശംസിച്ചു എന്നുൾപ്പടെയുള്ള കാര്യങ്ങൾ റിപ്പോർട്ടിൽ ഉണ്ട്.

ഹെെക്കോടതി ഉത്തരവ് നിലനിൽക്കെയാണ് വാജിവാഹനം കസ്റ്റഡിയിൽ എടുത്തത്. അഷ്ടദിക്ക്പാലകർ അടക്കം കൊടിമരത്തിലെ മറ്റ് വസ്തുക്കൾ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയിരുന്നു. ഇത് തിരുവാഭരണം കമ്മീഷണറുടെയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയും സാന്നിദ്ധ്യത്തിലാണ്. സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ സീൽ ചെയ്താണ് ഇവ മാറ്റിയതെന്നും കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, തന്ത്രി കണ്ഠരര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ശബരിമലയിലെ പഴയ വാജി വാഹനം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. അയ്യപ്പന്റെ വാഹനം എന്ന സങ്കല്പത്തിലുള്ള കുതിരയുടെ രൂപമാണ് വാജിവാഹനം.

2017ൽ ശബരിമലയിൽ പുതിയ കൊടിമരം പ്രതിഷ്ഠിച്ചിരുന്നു. ഇതോടെ പഴയ കൊടിമരത്തിന് മുകളിലുണ്ടായിരുന്ന വാജി വാഹനം, വിശ്വാസപ്രകാരം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് പറഞ്ഞ് തന്ത്രി കണ്ഠരര് രാജീവര് ആവശ്യപ്പെട്ടു. അന്നത്തെ ദേവസ്വം ബോർഡ് തന്ത്രിക്ക് കൈമാറുകയായിരുന്നു. അറസ്റ്റ് ചെയ്തതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ വാജി വാഹനം തന്റെ വസതിയിലുണ്ടെന്ന് തന്ത്രി പറഞ്ഞു. ശബരിമല സ്വർണക്കൊള്ള പുറത്തുവന്നതിന് പിന്നാലെ വാജി വാഹനം തിരിച്ചു നൽകാമെന്ന് തന്ത്രി പറഞ്ഞെങ്കിലും കേസ് നടക്കുന്നതിനാൽ ദേവസ്വം ബോർഡ് ഏറ്റെടുക്കാൻ തയ്യാറായില്ല.

TAGS: HIGHCOURT, VAJI VAHANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY