
ന്യൂഡൽഹി: ലേല കുടിശിക പലിശ സഹിതം തിരിച്ചുപിടിക്കുന്നതിന് സ്വീകരിച്ച നടപടികൾ വ്യക്തമാക്കി ദേവസ്വം ബോർഡുകൾ ആറുമാസത്തിലൊരിക്കൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവിൽ സുപ്രീംകോടതി ഇടപെട്ടില്ല. ഉത്തരവിനെതിരെ ഗുരുവായൂർ ദേവസ്വം ഭരണസമിതി സമർപ്പിച്ച ഹർജി ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് തള്ളി. റിപ്പോർട്ട് ഫയൽ ചെയ്യുന്നതിൽ ഗുരുവായൂർ ദേവസ്വത്തിന് എന്താണ് ബുദ്ധിമുട്ടെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി നിർദ്ദേശം ദേവസ്വങ്ങൾക്ക് അനുകൂലമല്ലേ. എന്തിനാണ് അപ്പീൽ നൽകിയതെന്നും ആരാഞ്ഞു. റവന്യു റിക്കവറി നടപടികളടക്കം ആറു മാസത്തിലൊരിക്കൽ ഹൈക്കോടതിയെ അറിയിക്കുന്നത് പ്രായോഗികമല്ലെന്ന ദേവസ്വം വാദം സുപ്രീംകോടതി മുഖവിലയ്‌ക്കെടുത്തില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |