
കൊച്ചി: കെ.എസ്.ആർ.ടി.സി സർവീസുള്ള ദേശസാത്കൃത റൂട്ടുകളിൽ 140 കിലോമീറ്ററിലധികം ഓടുന്ന സ്വകാര്യ ഓർഡിനറി ബസുകൾക്ക് പെർമിറ്റുകൾ പുതുക്കി നൽകേണ്ടതില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്.
140 കിലോമീറ്റർ ദൂരപരിധി പാലിക്കാതെ തന്നെ പെർമിറ്റ് നൽകാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഭേദഗതി ഉത്തരവ്.140 കിലോമീറ്ററിലധികമുള്ള ദേശസാത്കൃത റൂട്ടുകളിൽ പെർമിറ്റിന് കെ.എസ്.ആർ.ടി.സി അപേക്ഷിച്ചിട്ടുണ്ടെങ്കിൽ സ്വകാര്യ ഓപ്പറേറ്റമാർക്ക് പെർമിറ്റ് പുതുക്കി നൽകേണ്ടതില്ലെന്നാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കിയത്.
241 സ്വകാര്യ ഓർഡിനറി ബസ് പെർമിറ്റുകളാണ് നിലവിൽ 140 കിലോമീറ്റലധികം ദൂരപരിധിയിൽ അനുവദിച്ചിട്ടുള്ളത്.ദേശസാത്കൃത റൂട്ടുകളിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് പെർമിറ്റുകൾക്കുള്ള വിലക്ക് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാരും കെ.എസ്.ആർ.ടി.സിയും നൽകിയ അപ്പീൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |