തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ.എം.എ) 2021-22, 2022-23 വർഷങ്ങളിലേക്കുള്ള സംസ്ഥാന ഭാരവാഹികളെ വർക്കിംഗ് കമ്മിറ്റിയോഗം പ്രഖ്യാപിച്ചു. 2021- 22 വർഷത്തേക്ക് സംസ്ഥാന പ്രസിഡന്റായി ഡോ. സാമുവൽ കോശിയെ തിരഞ്ഞെടുത്തു. നോർത്ത് സോൺ വൈസ്പ്രസിഡന്റായി ഡോ. വി.പി.സുരേന്ദ്രബാബുവും മിഡ് സോൺ വൈസ് പ്രസിഡന്റായി ഡോ. പി. ഗോപികുമാറും സൗത്ത് സോൺ വൈസ് പ്രസിഡന്റായി ഡോ. വി. മോഹനൻ നായരും ചുമതലയേൽക്കും.
2022-23ലേക്ക് സംസ്ഥാന പ്രസിഡന്റായി ഡോ.എൻ.സുൾഫിയെ തിരഞ്ഞെടുത്തു, നോർത്ത് സോൺ വൈസ് പ്രസിഡന്റായി ഡോ. എ.ഐ.കമറുദ്ദീനും മിഡ് സോൺ വൈസ്പ്രസിഡന്റായി ഡോ.ജോസൺ വർഗീസും സൗത്ത് സോൺ വൈസ്പ്രസിഡന്റായി ഡോ.എൻ.ശ്യാമും ചുമതലയേൽക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |