SignIn
Kerala Kaumudi Online
Saturday, 27 July 2024 1.33 PM IST

"പേരിനൊരു വാലൊക്കെയുണ്ടെങ്കിൽ കരിയറിന് ഗ്രോത്തുണ്ടാകും"; പേരിനൊപ്പം നമ്പ്യാർ വന്നതിനെപ്പറ്റി മഹിമ

mahima

ആർ ഡി എക്സിന് ശേഷം ഒരുപാട് മലയാളികളുടെ ഇഷ്ട താരമാണ് മഹിമ നമ്പ്യാർ. താരത്തിന്റെ കാസർകോട് ഭാഷ കേൾക്കാനും ആരാധകർക്ക് ഏറെ ഇഷ്ടമാണ്. ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് ആണ് നടിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.


ഗോപിക എന്നായിരുന്നു തന്റെ പേര് എന്ന് മുമ്പ് പല അവസരങ്ങളിലും നടി തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ ഒരു എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ താൻ എങ്ങനെ മഹിമ നമ്പ്യാർ ആയി എന്നതിനെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോൾ.

'ഇപ്പോഴും റെക്കോർഡിക്കലി എന്റെ പേര് ഗോപിക പി സി എന്നാണ്. പാലാട്ട് ചിറക്കര വീട്ടിൽ ഗോപിക. വലിയ പേരാണ്. എന്റെയടുത്ത് ഉണ്ണിയും പറഞ്ഞു, ഭയങ്കര വെയിറ്റുള്ള പേരാണ് മഹിമ നമ്പ്യാർ എന്ന്. കാര്യസ്ഥനായിരുന്നു എന്റെ ആദ്യ പടം. അതിൽ ഗോപിക തന്നെയാണ്. ദിലീപേട്ടന്റെ അനുജത്തിയായിട്ടായിരുന്നു ചിത്രത്തിൽ അഭിനയിച്ചത്. അതിനുശേഷം തമിഴിൽ പ്രഭു സോളമൻ സാറിന്റെ സിനിമയാണ് ചെയ്തത്. ഗോപിക എന്ന പേരിൽ നടിയുണ്ടല്ലോ. ആ സമയത്ത് ഗോപിക ചേച്ചി നല്ല സജീവമായി വർക്ക് ചെയ്യുകയായിരുന്നു. അതിനാൽ പേര് മാറ്റി. മഹിമ എന്ന പേര് പുള്ളിക്കാരനാണ് സജസ്റ്റ് ചെയ്തത്. എന്റെ പേര് മാറ്റിയ കാര്യം ഗൂഗിളിൽ കണ്ടാണ് ഞാൻ അറിഞ്ഞത്. എന്നെ ഈ പടത്തിൽ സെലക്ട് ചെയ്തതും ഇന്റർനെറ്റിലൂടെയാണ് അറിഞ്ഞത്. സിനിമയുടെ പേര് ഗൂഗിൾ ചെയ്തപ്പോൾ ഫോട്ടോ കണ്ടു. മഹിമയാണ് ഹീറോയിൻ എന്ന് കണ്ടു.

മഹിമ എന്ന് വന്നതിന് ശേഷം ന്യൂമറോളജിയൊക്കെ നോക്കിയിട്ട് പേരിനൊരു വാലുണ്ടെങ്കിൽ കരിയറിന് ഗ്രോത്തുണ്ടാകുമെന്ന് പറഞ്ഞു. ഇത് സത്യമാണോയെന്നൊന്നും അറിയില്ല. അതെന്നെ ഹെൽപ് ചെയ്തിട്ടുണ്ട്. അങ്ങനെയാണ് നമ്പ്യാർ എന്ന പേര് ആഡ് ചെയ്യുന്നത്. എന്റെ മുത്തച്ഛന്റെ സർനെയിമാണ്. അങ്ങനെയാണ് നമ്പ്യാർ എന്നുവരുന്നത്. അല്ലാതെ ഇതിന് ജാതിയും മതവുമായൊന്നും ഒരു ബന്ധവുമില്ല.'- നടി വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAHIMANAMBIAR, UNNIMUKUNDAN, JAIGANESH
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.