തിരുവനന്തപുരം: ചെറുകിട ആശുപത്രികളടക്കം സ്വകാര്യ മേഖലയിൽ വാക്സിൻ വാങ്ങുന്നതിനുള്ള സാഹചര്യം സർക്കാർ ഒരുക്കണമെന്ന് എെ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി. സക്കറിയാസും സെക്രട്ടറി ഡോ. പി. ഗോപികുമാറും ആവശ്യപ്പെട്ടു.
കൊവാക്സിനും കൊവിഷീൽഡും കൂടാതെ സ്പുട്നിക്, മോഡേണ തുടങ്ങിയ വാക്സിനുകളും ലഭ്യമാക്കാൻ നടപടി വേണം. എല്ലാ ജില്ലകളെയും ഉൾപ്പെടുത്തി സീറോ സർവൈലൻസ് പഠനം നടത്താൻ എെ.എം.എ തയ്യാറാണ്. ഐസോലേഷൻ, ക്വാറൻന്റൈൻ, ടെസ്റ്റിംഗ് എന്നിവയിൽ കാര്യമായ മാറ്റത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. കോൺടാക്ട് ട്രേസിംഗ് ടെസ്റ്റിങ്ങിന് ഊന്നൽ കൊടുത്താലേ പോസിറ്റീവായവരെ കണ്ടുപിടിക്കാനും മാറ്റിനിറുത്താനും സാധിക്കൂ. എല്ലാ കടകളും എല്ലാ ദിവസവും തുറക്കണം. സർക്കാർ ഓഫീസുകളും ബാങ്കുകളും എല്ലാ പ്രവൃത്തി ദിവസങ്ങളിലും പ്രവർത്തിക്കണം. ആൾക്കൂട്ടങ്ങൾ ഒഴിവാക്കി ജോലി സമയം ക്രമീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കണം. പത്തോ പതിനഞ്ചോ കുട്ടികളടങ്ങുന്ന ബാച്ചുകളായി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |