
1. യു.ജി.സി നെറ്റ് സബ്ജക്ട് വൈസ് പരീക്ഷാ തീയതി:- യു.ജി.സി നെറ്റ് ഡിസംബർ 2025 പരീക്ഷ ഡിസംബർ 31 മുതൽ 2026 ജനുവരി 7 വരെ നടക്കും. ഓരോ സബ്ജക്ടിന്റെയും പരീക്ഷാ തീയതി nta.ac.in ൽ.
2. ഐ.സി.എ.ഐ സി.എ അഡ്മിറ്റ് കാർഡ്:- ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഒഫ് ഇന്ത്യ നടത്തുന്ന സി.എ ഇന്റർ, ഫൈനൽ പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. ജനുവരി 5 മുതൽ 16 വരെയാണ് പരീക്ഷ. വെബ്സൈറ്റ്: eservices.icai.org.
3. പഞ്ചവത്സര എൽ എൽ.ബി:- പഞ്ചവത്സര എൽ എൽ.ബി കോഴ്സിലേക്ക് അപേക്ഷിച്ചവരിൽ റീഫണ്ടിന് അർഹരായവരുടെ ലിസ്റ്റ് www.cee.kerala.gov.inൽ.
4. എം.ബി.ബി.എസ്, ബി.ഡി.എസ് അലോട്ട്മെന്റ് ഷെഡ്യൂൾ:- മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റിയുടെ നിർദ്ദേശാനുസരണം ബി.ഡി.എസ് കോഴ്സുകളുടെ സ്പെഷ്യൽ സ്ട്രേ സ്റ്റേറ്റ് കൗൺസലിംഗ് ഷെഡ്യൂൾ പുനഃക്രമീകരിച്ചു. ഇതനുസരിച്ച് അപേക്ഷകർക്ക് 20 മുതൽ 23വരെ ഓപ്ഷൻ രജിസ്ട്രേഷൻ/ഡിലീഷൻ/പുനഃക്രമീകരണം എന്നിവയ്ക്ക് സൗകര്യമുണ്ട്. എം.ബി.ബി.എസ് കോഴ്സുകളിലെ ഓപ്ഷൻ രജിസ്ട്രേഷനുള്ള സൗകര്യവും വെബ്സൈറ്റിലുണ്ട്. വിവരങ്ങൾക്ക് www.cee.kerala.gov. in. ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |