
തിരുവനന്തപുരം: എക്സൈസ് കമ്മിഷണർ സ്ഥാനത്ത് നിന്ന് മാറ്റിയ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ ബിവറേജസ് കോർപറേഷന്റെ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറായി നിയമിച്ചു. എക്സൈസ് കമ്മിഷണർ ഐ.എ.എസ് കേഡർ തസ്തികയാണെന്നും ഐ.എ.എസുകാരെയേ നിയമിക്കാവൂ എന്നുംചൂണ്ടിക്കാട്ടി എക്സൈസ് കമ്മിഷണർ പദവിയിൽ ഐ.പി.എസ് ഉദ്യോഗസ്ഥനായ എം.ആർ.അജിത്കുമാറിന്റെ നിയമനം കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (സി.എ.ടി) അസാധുവാക്കിയിരുന്നു. ഇതേത്തുടർന്നാണ് അജിത്തിനെ മാറ്റിയത്. ബിവറേജസ് കോർപറേഷൻ എം.ഡിയായിരുന്ന ഹർഷിത അട്ടല്ലൂരിയെ ട്രാഫിക്, റോഡ് സുരക്ഷാ ഐ.ജിയായി നിയമിച്ചു.
ഫുട്ബാൾ താരങ്ങൾക്ക് നിയമനം
തിരുവനന്തപുരം: മുൻ ഇന്ത്യൻ ഫുട്ബാൾ കായികതാരങ്ങളായ പ്രദീപ് എൻ.പി, റിനോ ആന്റോ, അനസ് എടത്തൊടിക എന്നിവരുടെ കായിക നേട്ടങ്ങൾ പരിഗണിച്ച് സർക്കാർ സർവീസിൽ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രദീപ് എൻ.പി, റിനോ ആന്റോ എന്നിവരെ യഥാക്രമം ജലസേചനം, രജിസ്ട്രേഷൻ വകുപ്പുകളിൽ ക്ലാർക്ക് തസ്തികയിലും അനസ് എടത്തൊടിയെ പൊലീസ് വകുപ്പിൽ ക്ലാർക്ക് തസ്തികയിലുമാണ് നിയമിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |