
തിരുവനന്തപുരം: അഖില കേരള വിശ്വകർമ മഹാസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "വിശ്വകർമ അവകാശ സംഗമം 2026' 18ന് ഉച്ചയ്ക്ക് മൂന്നിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തെ ഇ.കെ. നായനാർ പാർക്കിൽ നടക്കും. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
പരമ്പരാഗത തൊഴിൽ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുക, സെപ്‌തംബർ 17 വിശ്വകർമദിനം പൊതുഅവധിയായി പ്രഖ്യാപിക്കുക, പി.എസ്.സി സംവരണം ജനസംഖ്യാനുപാതികമായി ആറ് ശതമാനമായി വർദ്ധിപ്പിക്കുക, ഡോ. ശങ്കരൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഗമം.
വിശ്വകർമ വിഭാഗത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മഹാസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. വി.എൻ.ശശിധരൻ, ജനറൽ സെക്രട്ടറി ടി.എസ്. ജിജു പുളിക്കനല്ലൂർ, ട്രഷറർ കെ. മുരളീധരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |