
തിരുവനന്തപുരം: റംസാൻ,ഈസ്റ്റർ,വിഷു എന്നിവ കണക്കിലെടുത്ത് കേരളത്തിൽ അധിക ഗാർഹിക എൽ.പി.ജി സിലിണ്ടറുകൾ അനുവദിക്കാൻ ഇടപെടണമെന്ന് കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട തടസ്സങ്ങൾ രാജ്യവ്യാപകമായി എൽ.പി.ജി ഇറക്കുമതിയെയും ടാങ്കർ നീക്കങ്ങളെയും ബാധിച്ചിട്ടുണ്ട്. ഈ നിയന്ത്രണങ്ങൾ കേരളത്തിലെ എൽ.പി.ജി റീഫിൽ വിതരണത്തിൽ കാലതാമസമുണ്ടാക്കുന്നു.കേരളത്തിൽ 95 ശതമാനം കുടുംബങ്ങളും പൂർണമായും എൽ.പി.ജിയെയാണ് ആശ്രയിക്കുന്നത്. പ്രധാന ആഘോഷങ്ങൾ ഒരുമിച്ചുവരുന്നതിനാൽ സംസ്ഥാനമൊട്ടാകെ പാചകവാതകത്തിന്റെ ആവശ്യം ഗണ്യമായി വർദ്ധിപ്പിക്കുന്നു.അതിനാൽ വിതരണരംഗത്തെ പരിമിതികൾ കണക്കിലെടുത്ത് അധിക ഗാർഹിക എൽ.പി.ജി സിലിണ്ടറുകൾ അനുവദിക്കാൻ അടിയന്തര നിർദേശം നൽകണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |