
തിരുവനന്തപുരം: പോളിടെക്നിക് കോളേജുകളിൽ മതിയായ ലക്ചറർമാരുടെ അഭാവത്തിൽ ഒഴിഞ്ഞു കിടക്കുന്ന സിവിൽ, ഓട്ടോമൊബൈൽ വകുപ്പ് മേധാവി തസ്തികകൾ ലക്ചറർ തസ്തികകളാക്കി താത്കാലികമായി തരംതാഴ്‌ത്തി. സിവിലിൽ 13, ഓട്ടോമൊബൈലിൽ ഒന്നും തസ്തികകളാണ് തരംതാഴ്‌ത്തിയത്. എ.ഐ.സി.ടി.ഇ മാനദണ്ഡപ്രകാരം ഈ ഒഴിവുകളിൽ നിയമിക്കാൻ യോഗ്യരായവർ വകുപ്പിലില്ല. ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും. നിയമനത്തിന് യോഗ്യരായ അദ്ധ്യാപകരുണ്ടാവുമ്പോൾ ഈ തസ്തികകൾ അപ്‌ഗ്രേഡ് ചെയ്യുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |