അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബിഎ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി ജൂൺ 2 മുതൽ 10 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ. 5 സെക്ഷനിൽ ഹാജരാകണം.
ജൂലായിലെ പിഎച്ച്.ഡി രജിസ്ട്രേഷന്റെ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി ഗവേഷണ കേന്ദ്രങ്ങളായി അംഗീകാരം ലഭിച്ച അഫിലിയേറ്റഡ് കോളേജുകളിലെ പ്രിൻസിപ്പൽമാരും മറ്റ് ഗവേഷണ കേന്ദ്രങ്ങളുടെ തലവന്മാരും ഗൈഡുമാരുടെ പ്രൊഫൈൽ 16നകം അപ്ഡേറ്റ് ചെയ്യണം.
എം.ജി സർവകലാശാല പ്രാക്ടിക്കൽ
രണ്ടം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്സി പ്രോഗ്രാം ഇൻ കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, ഡാറ്റാ സയൻസ് (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റും സപ്ലിമെന്ററിയും, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2025) പരീക്ഷയുടെ പ്രാക്ടിക്കൽ 11 മുതൽ നടക്കും.
പരീക്ഷാ തീയതി
അഫിലിയേറ്റഡ് കോളേജുകളിലെ എം.എഡ് അവസാന സ്പെഷ്യൽ മേഴ്സി ചാൻസ് പരീക്ഷകൾ 30 മുതൽ നടക്കും.
മൂന്നാം വർഷ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ആർക്കിയോളജി ആൻഡ് മ്യൂസിയോളജി (2022 അഡ്മിഷൻ റഗുലർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2016 മുതൽ 2018 വരെ അഡ്മിഷനുകൾ മേഴ്സി ചാൻസ്) പരീക്ഷകൾ 24ന് നടക്കും.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ (പി.ജി.സി.എസ്.എസ്) എം.എ ഹിസ്റ്ററി (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ഡിസംബർ 2024) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സംസ്കൃത സർവ്വകലാശാലയിൽ പി. ജി പ്രവേശനം
തിരുവനന്തപുരം: സംസ്കൃത സർവ്വകലാശാലയിലെ വിവിധ പി. ജി പ്രോഗ്രാമുകളിലേക്കുള്ള സ്പെഷ്യൽ റിസർവേഷൻ സീറ്റുകളിലേക്കുള്ള (എൻ.എസ്.എസ്., എൻ.സി.സി., സ്പോർട്സ്, എക്സ്സർവ്വീസ്-മെൻ, കലാപ്രതിഭ, കലാതിലകം. കാഴ്ചശ്കതിയില്ലാത്തവർ, അനാഥർ, അംഗപരിമിതർ) എന്നിവർക്കുള്ള ഇന്റർവ്യൂ ജൂൺ അഞ്ചിന് രാവിലെ 11ന് സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ ലാംഗ്വേജ് ബ്ലോക്കിലുള്ള സെമിനാർ ഹാളിൽ നടക്കും. ലിസ്റ്റിലുള്ള യോഗ്യരായ വിദ്യാർത്ഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം.
ഡി.എൻ.ബി പോസ്റ്റ് ഡിപ്ലോമ പ്രവേശനം
തിരുവനന്തപുരം: ഡി.എൻ.ബി പോസ്റ്റ് ഡിപ്ലോമ പ്രവേശനത്തിന് ജൂൺ എട്ടിന് ഉച്ചയ്ക്ക് രണ്ടുവരെ അപേക്ഷിക്കാം.ഡി.എൻ.ബി പോസ്റ്റ് ഡിപ്ലോമ സീറ്റുകളിലേക്കുള്ള ഓപ്ഷൻ രജിസ്റ്റർ ചെയ്യാനും സൗകര്യമൊരുക്കി. പോസ്റ്റ് ഗ്രാജുവേറ്റഡ് ഡിപ്ലോമയോടൊപ്പം പ്രവേശന പരീക്ഷയിൽ യോഗ്യതയും നേടിയിരിക്കണം. വിവരങ്ങൾക്ക്- www.cee.kerala.gov.in
ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ 108 സർക്കാർ ഐ.ടി.ഐകളിലായി 78 ട്രേഡുകളിലേക്ക്(ഏകവത്സര, ദ്വിവത്സര, ആറ് മാസ കോഴ്സുകൾ ) ജൂൺ 20 വരെ https://itiadmissions.kerala.gov-in പോർട്ടലിലും https://det.kerala.gov.in വെബ്സൈറ്റിലെ ലിങ്ക് മുഖേനയും അപേക്ഷിക്കാം. പ്രോസ്പെക്ടസും മാർഗ്ഗ നിർദ്ദേശങ്ങളും https://det.kerala.gov.inൽ. ഓൺലൈനായി 100 രൂപ ഫീസടച്ച് സംസ്ഥാനത്തെ ഏത് സർക്കാർ ഐ.ടി. ഐകളിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാം. ഓരോ ഐ.ടി.ഐ യുടെയും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ്, അഡ്മിഷൻ തീയതി എന്നിവ പരിശോധിച്ച് പ്രവേശന സാദ്ധ്യത വിലയിരുത്താം. അപേക്ഷ സ്വീകരിക്കുന്നത് മുതൽ പ്രവേശനം വരെയുള്ള വിവരങ്ങൾ എസ്.എം.എസ് മുഖേനയും ലഭിക്കും. പ്രവേശനം ഒരേ സമയത്തായതിനാൽ മുൻഗണന അനുസരിച്ചുള്ള സ്ഥാപനങ്ങൾ തിരഞ്ഞെടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |