തിരുവനന്തപുരം :നേമത്തെ അക്കൗണ്ട് ക്ലോസ് ചെയ്യപ്പെട്ടതിൽ ബി.ജെ.പിയിൽ ആത്മവിമർശനം. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ കോന്നിയിൽ കൂടി മത്സരിക്കാതിരുന്നെങ്കിൽ മഞ്ചേശ്വരത്ത് ജയിക്കാമായിരുന്നുവെന്നാണ് ചിലരുടെ അഭിപ്രായം.
രണ്ട് മണ്ഡലത്തിൽ മത്സരിച്ചതുകൊണ്ട് രണ്ടിടത്തും വേണ്ടത്ര ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. രണ്ടാമതൊരിടത്ത് മത്സരിക്കുന്നതിനാൽ വോട്ട് ചെയ്യാനാഗ്രഹിച്ച ചിലർ ചെയ്യാതിരുന്നിട്ടുണ്ടാവും. അതേ സമയം കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് സുരേന്ദ്രൻ രണ്ട് മണ്ഡലങ്ങളിലും മത്സരിച്ചതെന്നും കോന്നിയിൽ മത്സരിക്കുന്നതിലൂടെ ശബരിമല വിഷയം സജീവമാക്കാനായിരുന്നു ഇതെന്നുമാണ് നേതൃത്വത്തിന്റെ മറുപടി . എന്നാൽ, ശബരിമല വൈകാരിക വിഷയം മാത്രമാണെന്നും, സ്ഥിരമായി അതിനെ ആശ്രയിക്കേണ്ടിയിരുന്നില്ലെന്നും അഭിപ്രായമുണ്ട്. ബി.ജെ.പിയുമായി ആഭിമുഖ്യമുള്ള വാട്സ് ആപ്പ് ഗ്രൂപ്പുകളിലാണ് ഈ ചർച്ച.
ശബരിമല വിഷയത്തിലെ അമിതമായി പ്രചാരണവും വിനയായെന്ന് ചിലർ പറയുന്നു. ഇത് മത ന്യൂനപക്ഷ വോട്ടുകൾ ഇടതുമുന്നണിയിലേക്കടുപ്പിച്ചെന്നാണ് വിമർശനം. .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |