കോട്ടയം : പ്രധാനമന്ത്രിയുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാത്ത മുഖ്യമന്ത്രി അസഹിഷ്ണുത കാണിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകൾക്കും എന്താണ് പങ്ക്. സഹകരണ ബാങ്കുകളിൽ നിന്ന് സി.പി.എം നേതാക്കൾ കൊള്ളയടിച്ച പണം എങ്ങോട്ട് പോയി. ഈ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണം. സഹകരണ ബാങ്കുകളിൽ നിന്ന് സി.പി.എം നേതാക്കൾ തട്ടിയെടുത്ത പണം പിടിച്ചെടുത്ത് നിക്ഷേപകർക്ക് തിരിച്ചുകൊടുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞതിനെ മുഖ്യമന്ത്രി പരിഹസിക്കുകയാണ്. പണം നിക്ഷേപിച്ച സാധാരണ മനുഷ്യരോടാണ് ഈ പരിഹാസം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അടപടലം പരാജയപ്പെട്ടയാളാണ് ബി.ജെ.പിയുടെ ഭാവി പ്രവചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |