കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ യൂണിയൻ തിരഞ്ഞെടുപ്പിനിടെ സംഘർഷം. തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങുന്ന സമയത്ത് കെഎസ്‌യു - എംഎസ്എഫ് പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ഇത് സംഘർഷത്തിലേക്ക് വഴിമാറുകയുമായിരുന്നു. എസ്എഫ്ഐ സ്ഥാനാർത്ഥി യുയുസിയുടെ ( യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ) ബാഗ് തട്ടിപ്പറിച്ചെന്നും ആരോപണമുണ്ട്.
എസ്എഫ്ഐ സ്ഥാനാർത്ഥിയെ പൊലീസ് പിടിച്ചുവച്ചതിനെ തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമായി. ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ കെെയ്ക്ക് അടക്കം പരിക്കേറ്റിട്ടുണ്ട്. പൊലീസ് പിടിച്ചുവച്ചിരുന്ന എസ്എഫ്ഐ സ്ഥാനാർത്ഥിയെ പ്രവർത്തകർ പിന്നീട് മോചിപ്പിച്ചു. പൊലീസ് ലാത്തിവീശിയെങ്കിലും പ്രവർത്തകർ ഒഴിഞ്ഞുമാറിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |