SignIn
Kerala Kaumudi Online
Thursday, 19 February 2026 1.55 AM IST

മലയാളി വിദ്യാർത്ഥിനി രാജസ്ഥാനിലെ ഹോസ്റ്റലിൽ മരിച്ചനിലയിൽ, കാരണം വ്യക്തമല്ലെന്ന് ബന്ധുക്കൾ

Increase Font Size Decrease Font Size Print Page
pooja

കണ്ണൂർ: മലയാളി വിദ്യാർത്ഥിനിയെ രാജസ്ഥാനിലെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കാവിന്മൂല മിടാവിലോട് പാർവതി നിവാസിൽ പൂജയാണ് (23) മരിച്ചത്. രാജസ്ഥാൻ ശ്രീഗംഗാനഗർ ഗവ. വെറ്ററിനറി കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് പൂ‌ജ. മരണത്തിനുപിന്നിലെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

കഴിഞ്ഞ മാസം 28ന് രാത്രിയാണ് കോളേജ് ഹോസ്റ്റലില്‍ വച്ച് പെൺകുട്ടി ആത്മഹത്യ ചെയ്തെന്നാണ് വിവരം. ഇന്നലെ നാട്ടിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ പയ്യാമ്പലത്ത് സംസ്കരിച്ചു. ‍എഇഎസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ജീവനക്കാരിയായ സിന്ധുവാണ് അമ്മ. അച്ഛൻ വസന്തൻ. ഇവരുടെ ഏകമകളാണ് പൂജ.

TAGS: HOSTEL, KANNUR, RAJASTHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY