തിരുവനന്തപുരം: കേരളത്തിന്റെ വികസന സാദ്ധ്യതകൾ ചർച്ച ചെയ്യാൻ കൗമുദി ടി.വി സംഘടിപ്പിക്കുന്ന 'റൈസിംഗ് കേരള' കോൺക്ലേവും കൗമുദി ടി.വിയുടെ പന്ത്രണ്ടാം വാർഷികവും ഇന്ന് വൈകിട്ട് 5.30ന് മാസ്കോട്ട് ഹോട്ടലിൽ നടക്കും. കോൺക്ലേവ് മന്ത്രി പി.രാജീവും വാർഷികം മന്ത്രി കെ.രാജനും ഉദ്ഘാടനം ചെയ്യും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. ആന്റണി രാജു എം.എൽ.എ, ടെക്നോപാർക്ക് സ്ഥാപക സി.ഇ.ഒ ജി.വിജയരാഘവൻ, മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ.നായർ, വിഴിഞ്ഞം സീ പോർട്ട് എം.ഡി ദിവ്യ.എസ്.അയ്യർ എന്നിവർ സംസാരിക്കും. കേരളത്തിന്റെ വികസന സാദ്ധ്യതകളെ കുറിച്ച് വിദഗ്ദ്ധർ സംസാരിക്കും. വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങിൽ ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |