SignIn
Kerala Kaumudi Online
Sunday, 08 February 2026 11.54 AM IST

പുതുയുഗയാത്ര കേരളത്തെ മാറ്റും: കെ.സി.വേണുഗോപാൽ

Increase Font Size Decrease Font Size Print Page
p

കാസർകോട്: പ്രതിപക്ഷ നേതാവ് വി. ഡി സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ് ആരംഭിച്ച പുതുയുഗ യാത്രയെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുവെന്ന് എ.ഐ.സി.സി സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. മാറുന്ന ലോകത്തിന് അനുസരിച്ച് കേരളത്തെ മാറ്റുന്നതിനാണ് ഈ യാത്ര. കുമ്പളയിൽ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സെമിഫൈനൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിലൂടെ വിജയകരമായി. എതിരാളികളുടെ കൈയിലുള്ള ആയുധങ്ങൾ നിഷ്പ്രഭമാക്കി ഫൈനൽ പോരാട്ടം യു ഡി എഫ് ജയിച്ചുകയറും. അഭ്യസ്ത വിദ്യരായ യുവതീ യുവാക്കൾ ജോലി തേടി കേരളം വിട്ടുപോകുന്ന സ്ഥതിക്ക് മാറ്റം വേണം. പുതിയ തൊഴിൽ സംസ്‌ക്കാരം ഇവിടെ ഉണ്ടാകണം. എല്ലാമേഖലയിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കി കേരളത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റണം.

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ക്ഷേമപെൻഷൻ അടക്കം നിർത്തുമെന്ന് പറയുന്നത് പച്ചക്കള്ളമാണ്. ക്ഷേമപെൻഷൻ അടക്കമുള്ള അവകാശങ്ങൾ ജനങ്ങൾക്ക് നൽകിയ മുന്നണിയാണിത്. ആർ.ശങ്കറാണ് പെൻഷൻ കൊടുക്കാൻ തുടങ്ങിയത്. കേരളത്തെ മാറ്റുന്ന നിരവധി പദ്ധതികൾ യു. ഡി. എഫ് തയ്യാറാക്കും. ജനങ്ങളുടെ പ്രതീക്ഷക്ക് അനുസരിച്ച് പ്രവർത്തിക്കും.ബംഗാളിൽ ഓഫീസ് വരെ ബി.ജെ.പിക്ക് തീറെഴുതിയ അപചയം ഇവിടെയും സി.പി.എമ്മിന് സംഭവിക്കുമെന്നും വേണുഗോപാൽ പറഞ്ഞു.

കെ.സി.ജോസഫ്, എം പിമാരായ രാജ്‌മോഹൻ ഉണ്ണിത്താൻ, ബെന്നി ബഹന്നാൻ, ഷാഫി പറമ്പിൽ, എം.കെ.രാഘവൻ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, എം.എൽ.എമാരായ ടി.സിദ്ധിഖ്, എ.കെ.എം അഷ്‌റഫ്, എൻ.എ.നെല്ലിക്കുന്ന്, എൻ.ഷംസുദ്ധീൻ, അൻവർ സാദത്ത്, പാലോട് രവി, പി.കെ.ബഷീർ,​ കെ.പി.സി.സി ഭാരവാഹികളായ കെ.പി.അനിൽകുമാർ, രമ്യാ ഹരിദാസ്, ബാലകൃഷ്ണൻ പെരിയ, ഷാനിമോൾ ഉസ്മാൻ, സന്ദീപ് വാര്യർ, അജയ് തറയിൽ, ദീപ്തി മേരി വർഗീസ്, സി.കെ ജാനു, പി.വി.അൻവർ, അഡ്വ.മനോജ് കുമാർ, കാസർകോട് ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസൽ, കെ.നീലകണ്ഠൻ,രമേശൻ കരുവാച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.

TAGS: KC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.