തിരുവനന്തപുരം: ബഡ്ജജറ്റിലെ നികുതി വർദ്ധനയെ തുടർന്ന് നിയമസഭയ്‌ക്കുള്ളിൽ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധം സഭാ ടി.വി കാണിക്കാത്തത് വിവാദമായി. സഭാ ടി.വിയുടെ നടപടിക്കെതിരെ പ്രതിപക്ഷം നേരിട്ട് വിമർശനവുമായി രംഗത്തെത്തി. ഇന്നലെ ചോദ്യോത്തര വേള ആരംഭിച്ചതുമുതൽ പ്രതിപക്ഷം ബാനറും പ്ലക്കാർഡുകളും ഉയർത്തി പ്രതിഷേധിച്ചിരുന്നു. എന്നാൽ,ഈ സമയത്തെല്ലാം സ്‌പീക്കറുടെയും ചോദ്യങ്ങൾ ചോദിക്കുന്ന എം.എൽ.എമാരിലേക്കും മറുപടിപറയാൻ എഴുന്നേൽക്കുന്ന മന്ത്രിമാരിലേക്കും മാത്രമായി സഭാ ടി.വി ദൃശ്യങ്ങൾ ഒതുക്കി. ഭരണകക്ഷിക്കുവേണ്ടി മാത്രമുള്ള ചാനലായി സഭാ ടി.വി മാറിയിരിക്കുകയാണെന്ന് സതീശൻ കുറ്റപ്പെടുത്തി. സഭാ ടി.വി ഇങ്ങനെയാണ് മുന്നോട്ടുപോകുന്നതെങ്കിൽ അവരുമായി സഹകരിക്കണമോയെന്നത് പ്രതിപക്ഷം പുനരാലോചിക്കും. എല്ലാ ചാനലുകൾക്കും സഭാദൃശ്യങ്ങൾ പകർത്താനുള്ള അനുവാദം നൽകണമെന്നും ഇക്കാര്യം നിയമസഭയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |