SignIn
Kerala Kaumudi Online
Thursday, 19 September 2024 8.38 AM IST

മുസ്ലീം സ്ത്രീകൾക്ക് പളളിയിലെ പ്രാർത്ഥനയ്‌ക്ക് വിലക്കില്ല

Increase Font Size Decrease Font Size Print Page
k

ന്യൂഡൽഹി : മുസ്ലീം സ്ത്രീകൾക്ക് പളളിയിലെ പ്രാർത്ഥനയ്‌ക്ക് വിലക്കില്ലെന്ന് അഖിലേന്ത്യാ മുസ്ലീം വ്യക്തി നിയമ ബോ‌ർഡ് സുപ്രീംകോടതിയെ അറിയിച്ചു. സ്‌ത്രീകളെ മുസ്ലീം പളളികളിൽ വിലക്കുന്ന നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പൂനെ സ്വദേശി ഫർഹ അൻവർ ഹുസൈൻ ഷെയ്ഖ് സമർപ്പിച്ച ഹർജിയിലാണ് ബോർഡ്

നിലപാടറിയിച്ചത്.

മുസ്ലീം സ്ത്രീക്ക് പളളികളിൽ സ്വതന്ത്രമായി പ്രവേശിച്ച് നമാസ് നടത്താം. മസ്ജിദിനുളളിൽ തന്നെ പ്രാർത്ഥിക്കണമോയെന്നത് അവരുടെ തീരുമാനമാണ്. പളളി അടക്കം ആരാധനാലയങ്ങളിലെ ചടങ്ങുകൾ പൂർണമായും സ്വകാര്യ പ്രവൃത്തികളാണ്. അതിനാൽ കോടതിക്കോ,​ ബോർഡിനോ വിഷയത്തിൽ വിശദമായി ഇടപെടാൻ കഴിയില്ലെന്നും മുസ്ലീം വ്യക്തി നിയമ ബോ‌ർഡ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.ഹർജിയിലെ വാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. മക്കയിൽ പോലും സ്‌ത്രീകൾക്ക് പ്രാർത്ഥനയ്‌ക്ക് പ്രത്യേക സൗകര്യമൊരുക്കുന്നുണ്ടെന്ന് ബോർഡ് ചൂണ്ടിക്കാട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MUSLIM WOMEN PRAYER SC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.