തിരുവനന്തപുരം: കേരള സർവകലാശാല 2022 മാർച്ചിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്സി. സുവോളജി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ബയോസിസ്റ്റമാറ്റിക്സ് ആൻഡ് ബയോഡൈവേഴ്സിറ്റി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാർച്ച് 2 വരെ അപേക്ഷിക്കാം.
ആഗസ്റ്റിൽ നടത്തിയ രണ്ടാം വർഷ ബി.എ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിച്ചവർ ഫോട്ടോ പതിച്ച ഐ.ഡി. കാർഡും ഹാൾടിക്കറ്റുമായി ഫെബ്റുവരി 21 മുതൽ 28 വരെ പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ- അഞ്ച്) ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |