വയനാട് മികച്ച കളക്ടറേറ്റ്
തിരുവനന്തപുരം: മികച്ച ജില്ലാ കളക്ടർക്കുള്ള റവന്യു വകുപ്പിന്റെ അവാർഡിന് വയനാട് കളക്ടർ ഗീത.എ അർഹയായി. മികച്ച സബ്കളക്ടറായി വയനാട് ജില്ലയിലെ മാനന്തവാടി സബ് കളക്ടർ ശ്രീലക്ഷ്മി . ആർ , റവന്യു ഡിവിഷണൽ ഓഫീസറായി അമൃതവല്ലി .ഡി (പാലക്കാട്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
വ്യത്യസ്ത മേഖലകളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് നിശ്ചയിച്ചതെന്ന് വാർത്താ സമ്മേളനത്തിൽ റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു. റവന്യു ദിനമായ 24 ന് വൈകിട്ട് നാലിന് കൊല്ലത്തു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യും.
മികച്ച കളക്ടറേറ്റിനുള്ള അവാർഡ് വയനാടിനാണ്. മികച്ച ആർ.ഡി.ഒ ഓഫീസ് മാനന്തവാടിയും താലൂക്ക് ഓഫീസ് തൃശൂരുമാണ്.
ഡെപ്യൂട്ടി കളക്ടർമാർ:
ജനറൽ- സന്തോഷ് കുമാർ.എസ് (ആലപ്പുഴ), ലാൻഡ് റെക്കോഡ്സ് -ബാലസുബ്രഹ്മണ്യം.എൻ (പാലക്കാട്), റവന്യു റിക്കവറി-ഡോ.എം.സി.റെജിൽ (മലപ്പുറം),ദുരന്തപ്രതിരോധം-ആശാ.സി.എബ്രഹാം (ആലപ്പുഴ), ലാൻഡ് അക്വിസിഷൻ-ശശിധരൻ പിള്ള (കാസർകോട്), ലാൻഡ് അക്വിസിഷൻ എൻ.എച്ച്-ഡോ.അരുൺ.ജെ.ഒ(മലപ്പുറം).
തഹസീൽദാർമാർ:
നസിയകെ.എസ്(പുനലൂർ),സി.പി.മണി (കൊയിലാണ്ടി),റേച്ചൽ.കെ.വർഗീസ്(കോതമംഗലം). എൽ.ആർ-ഷാജു.എം.എസ് (തിരുവനന്തപുരം),നസീർ കെ.എം (കോതമംഗലം), മഞ്ജുള പി.എസ് (തലശേരി).
സ്പെഷ്യൽ തഹസീൽദാർ (ആർ.ആർ)- അൻസാർ.എം (കൊല്ലം).എൽ.എ-രേഖ.ജി(കഞ്ചിക്കോട്).എൽ.എ(എൻ.എച്ച്)- പി.എം.സനീറ(മഞ്ജേരി).
എല്ലാ ജില്ലകളിലും മൂന്ന് വില്ലേജ് ഓഫീസർമാർക്ക് വീതമാണ് അവാർഡ്.
സർവെയും ഭൂരേഖയും
മികച്ച ഡെപ്യൂട്ടി ഡയറക്ടർ -സലീം.എസ് (കാസർകോട് കളക്ടറേറ്റ്), ബാബു.ആർ(ഇടുക്കി), സിന്ധു.എൻ.ബി(പത്തനംതിട്ട).
അസിസ്റ്രന്റ് ഡയറക്ടർ-അൻസാദ് എസ്(ആലപ്പുഴ), സുനിൽ ജോസഫ് ഫെർണാണ്ടസ്(കാസർകോട്)
സർവെ സൂപ്രണ്ട്-താര.എസ്(കൊല്ലം), ജോയി.ആർ(വയനാട്)
ടെക്നിക്കൽ അസിസ്റ്റന്റ് -സുജാത പി.കെ(കോട്ടയം), റീന സി.കെ(കോഴിക്കോട്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |