തിരുവനന്തപുരം:ബാങ്ക് ജീവനക്കാരെ മാർക്കറ്റിംഗ് വിഭാഗത്തിലേക്ക് മാറ്റുന്നതിനെതിരെ ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ(എ.ഐ.ബി.ഇ.എ) നേതൃത്വത്തിൽ ഒരുവിഭാഗം ജീവനക്കാർ എസ്.ബി.ഐ.യുടെ കേരളസർക്കിളിൽ ഇന്ന് (24ന് )പണിമുടക്കും.സമരം ബാങ്ക് പ്രവർത്തനത്തെ ഭാഗികമായി ബാധിക്കും. ഒാഫീസർമാരും ഒരുവിഭാഗം ക്ളറിക്കൽ ജീവനക്കാരും പണിമുടക്കിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പണിമുടക്കിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര റീജിയണൽ കമ്മിഷണറുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞദിവസം നടന്ന അനുരഞ്ജന ചർച്ച ഫലം കണ്ടില്ല.എസ്.ബി.ഐ.യിൽ ജനാഭിമുഖ ബാങ്കിംഗ് സമീപനം നേടിയെടുക്കാനാണ് സമരമെന്ന് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ( ജനറൽ സെക്രട്ടറി കെ.എസ്.കൃഷ്ണ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |