തിരുവനന്തപുരം : സിൻഡിക്കേറ്റ് അംഗങ്ങൾക്ക് സർവകലാശാല ഭരണത്തിൽ ഇടപെടാനോ ഫയലുകൾ വിളിച്ചുവരുത്താനോ അവകാശമില്ലെന്ന് ചൂണ്ടികാട്ടി കേരള സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ നോട്ടീസ് പുറത്തിറക്കി. രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പനാണ് വൈസ് ചാൻസിലർക്കുവേണ്ടി നോട്ടീസിറക്കിയത്. ജീവനക്കാരെ വിളിച്ചുവരുത്താനും നിർദേശങ്ങൾ നൽകാനും സിൻഡിക്കേറ്റിന് അവകാശമില്ല. സിൻഡിക്കേറ്റ് യോഗത്തിൽ മാത്രമാണ് അംഗങ്ങൾക്ക് അധികാരം പ്രയോഗിക്കാൻ അവകാശമുള്ളത്. അല്ലാത്ത സാഹചര്യങ്ങളിൽ വി.സിയുടെ അനുമതിയോട് കൂടിയാണ് തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത്. യോഗത്തിന് പുറത്ത് സിൻഡിക്കേറ്റ് പുറപ്പെടുവിക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കാനാകില്ല. അംഗങ്ങളുടെ സമൻസുകൾക്കും നിർദേശങ്ങൾക്കും ജീവനക്കാർ മറുപടി നൽകേണ്ടതില്ല. അത്തരത്തിൽ ഇടപെടലുകൾ അംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടായാൽ വി.സിയെ അറിയിക്കണമെന്നും നോട്ടീസിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |