തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാ മാനുവലിൽ വീണ്ടും ഭേദഗതി വരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്. ഗൾഫിലെ ഹയർ സെക്കൻഡറി പൊതുപരീക്ഷയിൽ ചീഫ് സൂപ്രണ്ടുമാരായി സർക്കാർ സ്കൂൾ എച്ച്.എസ്.എസ് അദ്ധ്യാപകരെ നിയമിച്ചാൽ മതിയെന്ന ഭേദഗതി വരുത്തിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെ നിയമിക്കുന്നതിനു പകരമായാണ് ചീഫ് സൂപ്രണ്ടുമാരെ നിയമിക്കാൻ ഈ വർഷം മുതൽ തീരുമാനിച്ചത്. അദ്ധ്യാപന രംഗത്ത് പത്തു വർഷത്തെ പരിചയവും. സർവീസ് കാലാവധിയിൽ ഒരു തവണ മാത്രമേ അവസരം ലഭ്യമാക്കൂവെന്നും ഭേദഗതിയിലുണ്ട്. ഗൾഫിലെ 8അൺ എയ്ഡഡ് സ്‌കൂളുകളിലെ പരീക്ഷ ഇൻ വിജിലേഷൻ ഡ്യൂട്ടി അൺ എയ്ഡഡ് അദ്ധ്യാപകരാണ് നടത്തുന്നത്. എയ്ഡഡ് അദ്ധ്യാപകരെ പൂർണമായി പരീക്ഷാ നടത്തിപ്പ് ചുമതലയിൽ നിന്ന് മാറ്റി നിറുത്തുന്ന സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷ അദ്ധ്യാപക സംഘടനകളിൽ നിന്ന് വിമർശനമുയരുന്നുണ്ട്.
ഗൾഫിൽ അൺ എയ്ഡഡ് സ്‌കൂളുകളിലെ പരീക്ഷ ഇൻ വിജിലേഷൻ ഡ്യൂട്ടി അൺ എയ്ഡഡ് അദ്ധ്യാപകരാണ് നടത്തുന്നത്. ഹയർ സെക്കൻഡറി പരീക്ഷാ സെക്രട്ടറി പോലും ഡെപ്യൂട്ടേഷൻ നിയമനമാണെന്നിരിക്കെ പരീക്ഷ നടത്തിപ്പ് ചുമതലയിൽ നിന്നും എയ്ഡഡ് അദ്ധ്യാപകരെ ഒഴിവാക്കുന്നതിലെ യുക്തിയെന്തെന്ന് സർക്കാർ വിശദീകരിക്കണം.
എസ്. മനോജ്
എ.എച്ച്.എസ്.ടി.എ ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |