തിരുവനന്തപുരം: ആയുഷ് കോഴ്സുകളിലേയ്ക്കുള്ള അവസാന പ്രവേശന തിയതി നാഷണൽ കമ്മിഷൻ ഫോർ ഇന്ത്യൻ സിസ്റ്റംസ് ഒഫ് മെഡിസിൻ മാർച്ച് 4 വരെ നീട്ടി. അതിനാൽ ആയുർവേദ/ ഹോമിയോ /സിദ്ധ/ യുനാനി/ അഗ്രിക്കൾച്ചർ/ ഫോറസ്ട്രി/ ഫിഷറീസ് /കോ-ഓപ്പറേഷൻ& ബാങ്കിംഗ് /ക്ലൈമറ്റ് ചെയ്ഞ്ച് &എൺവയോൺമെന്റൽ സയൻസ് /ബി.ടെക് ബയോടെക്നോളജി കോഴ്സുകളിൽ അവസാനഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിന് ശേഷം സർക്കാർ/സ്വാശ്രയ കോളേജുകളിൽ നിലനിൽക്കുന്ന ഒഴിവുകൾ നികത്തുന്നതിനായി സ്പെഷ്യൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റ് നടത്തും. അർഹതയുള്ളവരുടെ എലിജിബിലിറ്റി ലിസ്റ്റ് , നിലവിലെ ഒഴിവുകളുടെ വിവരം എന്നിവ പ്രവേശന പരീക്ഷാകമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |