തിരുവനന്തപുരം: എക്‌സൈസ് വകുപ്പിൽ ഡ്രൈവർ -എൻ.സി.എ ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 44/2022),കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബയോടെക്‌നോളജി (കാറ്റഗറി നമ്പർ 289/2021),ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2(മലയാളം)-ഒന്നാം എൻ.സി.എ പട്ടികജാതി (കാറ്റഗറി നമ്പർ 172/2022),ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2(തമിഴ്)(കാറ്റഗറി നമ്പർ 309/2022),കേരളത്തിലെ സഹകരണമേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ മാനേജർ (പേഴ്സണൽ)-പാർട്ട് 1(ജനറൽ)(കാറ്റഗറി നമ്പർ 202/2020),കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റ് ലിമിറ്റഡിൽ മാനേജർ (പേഴ്സണൽ)-പാർട്ട് 2(മത്സ്യതൊഴിലാളികൾ/മത്സ്യതൊഴിലാളികളുടെ ആശ്രിതർ)(കാറ്റഗറി നമ്പർ 203/2020),കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ് ലിമിറ്റഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 143/2020) എന്നീ തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും
മൃഗസംരക്ഷണ വകുപ്പിൽ എക്സ്-റേ ടെക്നീഷ്യൻ(കാറ്റഗറി നമ്പർ 63/2021),നിയമ വകുപ്പിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2(കന്നട)(കാറ്റഗറി നമ്പർ 186/2022) എന്നീ തസ്‌തികകളിൽ സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
ഒ.എം.ആർ പരീക്ഷാകേന്ദ്രത്തിൽ മാറ്റം
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (പ്ലംബർ)(കാറ്റഗറി നമ്പർ 397/2021) തസ്തികയിലേക്ക് മാർച്ച് 4ന് രാവിലെ 7.15മുതൽ 9.15വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷയ്ക്ക് കോഴിക്കോട് ജില്ലയിൽ വെസ്റ്റ് ഹിൽ പി.ഒ,ഗവ. എച്ച്.എസ്.എസ് ഈസ്റ്റ് ഹിൽ സെന്ററിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 109398 മുതൽ 109597 വരെയുള്ള 200ഉദ്യോഗാർത്ഥികൾ കോഴിക്കോട് ഗവ.എച്ച്.എസ്.എസ് കരപ്പറമ്പ എന്ന പുതിയ കേന്ദ്രത്തിലെത്തി പരീക്ഷയ്ക്ക് ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |