തിരുവനന്തപുരം: സർക്കാർ വ്യാപാര ദ്രോഹ നടപടികൾ നടപ്പാക്കുന്നുവെന്നാരോപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലയിൽ ഇന്ന് കടയടപ്പ് സമരവും സമിതി സംസ്ഥാന കൗൺസിലംഗങ്ങൾ സെക്രട്ടേറിയേറ്റിന് മുന്നിൽ ധർണയും നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു. രാവിലെ 6മുതൽ വൈകിട്ട് 6 വരെയാണ് കടയടപ്പ്. പെട്രോൾ ഡീസൽ ചാർജ്ജ് കുറക്കുക, ഹെൽത്ത് കാർഡിലെ അപാകതകൾ പരിഹരിക്കുക, വെള്ളക്കരവും വൈദ്യുതി ചാർജ്ജും കുറയ്ക്കുക, സ്വർണത്തിനുള്ള ഇ-വേ ബിൽ ഒഴിവാക്കുക,ക്ഷേമനിധി പെൻഷനിലെ കുറവ് പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |