കൊച്ചി: യുവനടിയെ ക്രൂരമായി ആക്രമിച്ചാണ് അശ്ളീല ദൃശ്യം പകർത്തിയതെന്നും നടിയുടെ മൊഴിയിൽ ഇതു വ്യക്തമാണെന്നും ഹൈക്കോടതി. കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഇക്കാര്യം പറഞ്ഞത്. സുനിക്കെതിരെ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്നും കോടതി വിലയിരുത്തി. ഹർജിയിൽ വാദം പൂർത്തിയായതോടെ ജാമ്യാപേക്ഷ വിധിപറയാൻ മാറ്റി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |