തിരുവനന്തപുരം: കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനു കീഴിൽ തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സഹകരിച്ച് പട്ടികജാതി/വർഗത്തിൽപ്പെട്ട യുവതികൾക്ക് മാർച്ചിൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് നടത്തുന്നു. ക്ലർക്ക്,ഡി.ടി.പി. ഓപ്പറേറ്റർ തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ്. പ്ലസ്ടുവും ടൈപ്പിംഗിലും കമ്പ്യൂട്ടറിലുമുള്ള പരിജ്ഞാനവുമാണ് യോഗ്യത. പ്രായപരിധി 35. തിരുവനന്തപുരത്താണ് ഒഴിവുകൾ.താത്പര്യമുള്ള വനിതാ ഉദ്യോഗാർഥികൾ 15നകം http://forms.gle/gFvBTvTKQXGpGnxx5ൽ രജിസ്റ്റർ ചെയ്യണം.വിശദവിവരങ്ങൾക്ക്:04712332113,830400940.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |