കണ്ണൂർ: കാപ്പ ചുമത്തി ജയിലിലടച്ച ആകാശ് തില്ലങ്കേരിയേയും സുഹൃത്ത് ജിജോ തില്ലങ്കേരിയേയും കണ്ണൂർ ജയിലിൽ നിന്നും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കാപ്പ ചുമത്തിയ തടവുകാരെ സ്വന്തം ജില്ലയിലെ ജയിലിൽ പാർപ്പിക്കരുതെന്ന ചട്ടമനുസരിച്ചാണ് ജയിൽ മാറ്റമെന്ന് അധികൃതർ പറഞ്ഞു. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് ഇരുവരെയും കണ്ണൂരിൽ നിന്നും വിയ്യൂരിലേക്ക് കൊണ്ടുപോയത്.
ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ നേരത്തെ അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് ജയിൽ വകുപ്പിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |