തിരുവനന്തപുരം: മീനമാസപൂജകൾക്കായി ശബരിമല 14ന് വൈകിട്ട് 5ന് തുറക്കും.ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി ജയരാമൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നടതുറന്ന് ദീപങ്ങൾ തെളിക്കും.ശേഷം മേൽശാന്തി ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകൾ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുൻവശത്തായുള്ള ആഴിയിൽ അഗ്നി പകരും.നട തുറക്കുന്ന ദിവസം പൂജകൾ ഉണ്ടാകില്ല. മീനം ഒന്നായ മാർച്ച് 15ന് പുലർച്ചെ 5 മണിക്ക് ക്ഷേത്ര നടതുറക്കും.ശേഷം നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും.5.30 ന് മഹാഗണപതിഹോമം.തുടർന്ന് നെയ്യഭിഷേകം.7.30 ന് ഉഷപൂജ.15 മുതൽ 19 വരെയുള്ള 5 ദിവസങ്ങളിൽ
ഉദയാസ്തമയപൂജ,25കലശാഭിഷേകം,കളഭാഭിഷേകം,പടിപൂജ,പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. ഭക്തർക്ക് വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത് ദർശനത്തിനെത്താം .നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 5 ദിവസത്തെ പൂജകൾ പൂർത്തിയാക്കി ക്ഷേത്രതിരുനട 19ന് രാത്രി 10മണിക്ക് ഹരിവരാസനം പാടി അടയ്ക്കും.ഉത്രം ഉത്സവത്തിനായി ശബരിമല ക്ഷേത്ര നട 26ന് തുറന്ന് ഏപ്രിൽ 5 ന് അടയ്ക്കും. 27നാണ് കൊടിയേറ്റ്.ഏപ്രിൽ 5ന് പൈങ്കുനി ഉത്രം ആറാട്ട് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |