കോഴിക്കോട്: കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.സി.ടി.എ) സംസ്ഥാന സമ്മേളന സമാപനം ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. തീവ്രവാദം പോലെ വലിയ വിപത്താണ് പുതുതലമുറയിൽ വേരുറപ്പിക്കുന്ന അരാഷ്ട്രീയവാദമെന്നും ഇത്തരം പ്രവണത തടയുന്നതിൽ കോളേജ് അദ്ധ്യാപകർക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡോ. എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. യു.കെ. കുമാരൻ മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ്, സംസ്കൃത സർവകലാശാല മുൻ വി.സി. ഡോ. എം.സി. ദിലീപ് കുമാർ,ആർ. ജയകുമാർ, ഡോ. സോയ ജോസഫ്, ഡോ. ജോബിൻ ചാമക്കാല, ഡോ. സി. ബിസി. ബാബു, ഡോ. ടി. മുഹമ്മദലി, കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം അഡ്വ. എം. രാജൻ, ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, പ്രൊഫ. ആർ. അരുൺകുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |