തിരുവനന്തപുരം: ഹീമോഫീലിയ, അരിവാൾ രോഗം, തലാസീമിയ തുടങ്ങിയ രക്തജന്യ രോഗങ്ങളുടെ സമഗ്രചികിത്സ ഉറപ്പാക്കുന്ന ആശാധാരാ പദ്ധതിയിൽ ഇതുവരെ 1,929 രോഗികൾ രജിസ്റ്റർ ചെയ്തതായി മന്ത്രി വീണാജോർജ് നിയമസഭയെ അറിയിച്ചു . 14 ജില്ലകളിലും നോഡൽ സെന്ററുകളും ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായി മെഡിക്കൽ കോളേജുകളും പ്രവർത്തിക്കുന്നു. ആശാധാര പദ്ധതി പ്രകാരം ഹീമോഫീലിയ രജിസ്ട്രി ലഭ്യമാണ്. നിലവിൽ താലൂക്ക് ആശുപത്രികളിലേക്കും ചികിത്സ വ്യാപിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ ഏറ്റവും അടുത്തുള്ള ചികിത്സാ കേന്ദ്രങ്ങളെ ആശ്രയിക്കാവുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
വനിതാനയം പുതുക്കും
വനിതാ ശിശുവകുപ്പിന്റെ നേതൃത്വത്തിൽ വനിതാനയം പുതുക്കുന്നതിന് നടപടി സ്വീകരിച്ചതായി മന്ത്രി വീണാജോർജ് പറഞ്ഞു. ഇതിനായി ജെൻഡർ കൗൺസിലിനോട് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |